Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WhatsApp

ഡി​​​​​ജി​​​​​റ്റ​​​​​ൽ പ്ര​​​ബു​​​ദ്ധ​​​തയും വേ​​​ണം

ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​ന്‍റെ ഹൃ​​​​​ദ​​​​​യം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പാ​​​​​ണ്. ഇ​​​​​ന്ന് തി​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ൾ വോ​​​​​ട്ടിം​​​​​ഗ് ബൂ​​​​​ത്തി​​​​​ൽ മാ​​​​​ത്ര​​​​​മ​​​​​ല്ല, സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ പ്ലാ​​​​​റ്റ്ഫോ​​​​​മു​​​​​ക​​​​​ളി​​​​​ലും ന​​​​​ട​​​​​ക്കു​​​​​ന്നു. ഫേ​​​​​സ്ബു​​​​​ക്ക്, ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം, വാ​​​​​ട്‌​​​​​സ്ആ​​​​​പ്പ്, ട്വി​​​​​റ്റ​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ ഇ​​​​​ന്ന് രാ​​​ഷ്‌​​​ട്രീ​​​യ സം​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​ധാ​​​​​ന വേ​​​​​ദി​​​​​ക​​​​​ളാ​​​​​യി മാ​​​​​റി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

അ​​​​​വി​​​​​ടെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​ന്‍റെ അ​​​​​ന്ത​​​​​സും ഡി​​​​​ജി​​​​​റ്റ​​​​​ൽ മ​​​​​ര്യാ​​​​​ദ​​​​​ക​​​​​ളും എ​​​​​ത്ര​​​​​ത്തോ​​​​​ളം സം​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു എ​​​​​ന്ന​​​​​ത് ഗൗ​​​​​ര​​​​​വത​​​​​ര​​​​​മാ​​​​​യ ച​​​​​ർ​​​​​ച്ച​​​​​യ​​​​​ർ​​​​​ഹി​​​​​ക്കു​​​​​ന്നു. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​ന്‍റെ വി​​​​​ജ​​​​​യം സം​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ളു​​​​​ടെ ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​രംകൂ​​​​​ടി​​​​​യാ​​​​​ണ്.

ആ​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന്‍റെ മാ​​​​​യാ​​​​​ജാ​​​​​ലം

മ​​​​​നഃ​​​​​ശാ​​​​​സ്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ ചി​​​​​ല ത​​​​​ന്ത്ര​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ ബോ​​​​​ധ​​​​​ത്തെ കീ​​​​​ഴ​​​​​ട​​​​​ക്കാ​​​​​ൻ ഇ​​​​​ന്ന് രാ​​​ഷ്‌​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് സാ​​​​​ധി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. അ​​​​​തി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​ണ് ‘ഇ​​​​​ല്യൂ​​​​​സ​​​​​റി ട്രൂ​​​​​ത്ത് ഇ​​​​​ഫ​​​​​ക്റ്റ്’. ഒ​​​​​രു നു​​​​​ണ ആ​​​​​ദ്യ​​​​​മാ​​​​​യി കേ​​​​​ൾ​​​​​ക്കു​​​​​മ്പോ​​​​​ൾ തോ​​​​​ന്നു​​​​​ന്ന സം​​​​​ശ​​​​​യം, അ​​​​​ത് വി​​​​​വി​​​​​ധ ഗ്രൂ​​​​​പ്പു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും പ്ലാ​​​​​റ്റ്ഫോ​​​​​മു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു കേ​​​​​ൾ​​​​​ക്കു​​​​​മ്പോ​​​​​ൾ സ​​​​​ത്യ​​​​​മാ​​​​​ണെ​​​​​ന്ന തോ​​​​​ന്ന​​​​​ലി​​​​​ലേ​​​​​ക്ക് വ​​​​​ഴി​​​​​മാ​​​​​റു​​​​​ന്നു.

സൗ​​​​​ജ​​​​​ന്യം എ​​​​​ന്ന മി​​​​​ഥ്യ

“നി​​​​​ങ്ങ​​​​​ൾ ഒ​​​​​രു സേ​​​​​വ​​​​​ന​​​​​ത്തി​​​​​ന് പ​​​​​ണം ന​​​​​ൽ​​​​​കു​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ൽ, നി​​​​​ങ്ങ​​​​​ൾ അ​​​​​വി​​​​​ടെ കേ​​​​​വ​​​​​ലം ഒ​​​​​രു ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​വ​​​​​ല്ല; മ​​​​​റി​​​​​ച്ച്, അ​​​​​വി​​​​​ടെ വി​​​​​ൽ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന ഉ​​​​​ത്പ​​​​​ന്ന​​​​​മാ​​​​​ണ്” എ​​​​​ന്ന ആ​​​​​ൻ​​​​​ഡ്രൂ ലൂ​​​​​യി​​​​​സി​​​​​ന്‍റെ വാ​​​​​ക്കു​​​​​ക​​​​​ൾ ഡി​​​​​ജി​​​​​റ്റ​​​​​ൽ യു​​​​​ഗ​​​​​ത്തി​​​​​ൽ ഏ​​​​​റെ പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​ണ്.
കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ ഇ​​​​​ന്ന് വെ​​​​​റു​​​​​മൊ​​​​​രു വോ​​​​​ട്ട് ബാ​​​​​ങ്ക് മാ​​​​​ത്ര​​​​​മ​​​​​ല്ല, വ​​​​​ൻ​​​​​കി​​​​​ട ടെ​​​​​ക് ക​​​​​മ്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ ഡാ​​​​​റ്റാബാ​​​​​ങ്ക് കൂ​​​​​ടി​​​​​യാ​​​​​ണ്.

ഡി​​​​​ജി​​​​​റ്റ​​​​​ൽ രാ​​​ഷ്‌​​​ട്രീ​​​​​യ​​​​​ത്തി​​​​​ലെ പ​​​​​ത്തു ക​​​​​ല്പ​​​​​ന​​​​​ക​​​​​ൾ

  • ഡി​​​​​ജി​​​​​റ്റ​​​​​ൽ സ​​​​​ഹി​​​​​ഷ്ണു​​​​​ത: നി​​​​​ങ്ങ​​​​​ളു​​​​​ടേ​​​​​ത​​​​​ല്ലാ​​​​​ത്ത രാ​​​ഷ്‌​​​ട്രീ​​​യ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കും ഇ​​​​​വി​​​​​ടെ ഇ​​​​​ട​​​​​മു​​​​​ണ്ടെ​​​​​ന്ന് തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ക.
  • ന​​​​​യ​​​​​പ​​​​​ര​​​​​മാ​​​​​യ വി​​​​​മ​​​​​ർ​​​​​ശ​​​​​നം: വ്യ​​​​​ക്തി​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​ധി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ളും കു​​​​​ടും​​​​​ബ​​​​​ത്തെ വ​​​​​ലി​​​​​ച്ചി​​​​​ഴ​​​​​യ്ക്ക​​​​​ലും രാ​​​​​ഷ്‌​​​ട്രീ​​​​​യ​​​​​മ​​​​​ല്ല, സാം​​​​​സ്കാ​​​​​രി​​​​​ക ശൂ​​​​​ന്യ​​​​​ത​​​​​യാ​​​​​ണ്.
  • വ​​​​​സ്തു​​​​​താ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന: സ​​​​​ന്ദേ​​​​​ശം ‘ഫോ​​​​​ർ​​​​​വേ​​​​​ഡ്’ ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ന് മു​​​​​മ്പ് അ​​​​​തി​​​​​ന്‍റെ സ​​​​​ത്യാ​​​​​വ​​​​​സ്ഥ ഔ​​​​​ദ്യോ​​​​​ഗി​​​​​ക സ്രോ​​​​​ത​​​​​സു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്തു​​​​​ക.
  • സ​​​​​ഹി​​​​​ഷ്ണു​​​​​ത​​​​​യു​​​​​ടെ സം​​​​​സ്കാ​​​​​രം പു​​​​​ല​​​​​ർ​​​​​ത്തു​​​​​ക: നി​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളി​ലും പ്ര​തി​പ​ക്ഷ​ബ​ഹു​മാ​നം പു​ല​ർ​ത്തു​ക. നി​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ നി​ങ്ങ​ളു​ടെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ പ്ര​കാ​ശ​ന​മാ​ണ്.
  • ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന നു​​​​​ണ​​​​​ക​​​​​ളി​​​​​ൽ വീ​​​​​ഴാ​​​​​തി​​​​​രി​​​​​ക്കു​​​​​ക: പ​​​​​ല ഗ്രൂ​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ​​​നി​​​​​ന്ന് ഒ​​​​​രേ നു​​​​​ണ ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു വ​​​​​രു​​​​​മ്പോ​​​​​ൾ അ​​​​​ത് സ​​​​​ത്യ​​​​​മാ​​​​​ണെ​​​​​ന്ന് വി​​​​​ശ്വ​​​​​സി​​​​​ച്ചു​​​​​പോ​​​​​ക​​​​​രു​​​​​ത്.
  • ചി​​​​​ന്തി​​​​​ക്കാ​​​​​ൻ സ​​​​​മ​​​​​യം ന​​​​​ൽ​​​​​കു​​​​​ക: വോ​​​​​ട്ടെ​​​​​ടു​​​​​പ്പി​​​​​ന് തൊ​​​​​ട്ടു​​​​​മു​​​​​മ്പു​​​​​ള്ള 48 മ​​​​​ണി​​​​​ക്കൂ​​​​​ർ ഡി​​​​​ജി​​​​​റ്റ​​​​​ൽ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​​​ന്ന് വി​​​​​ട്ടു​​​​​നി​​​​​ൽ​​​​​ക്കു​​​​​ക.
  • എ​​​ഐ ച​​​​​തി​​​​​ക്കു​​​​​ഴി​​​​​ക​​​​​ൾ തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ക: എ​​​ഐ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു നി​​​​​ർമി​​​​​ച്ച ഡീ​​​​​പ് ഫേ​​​​​ക്ക് വീ​​​​​ഡി​​​​​യോ​​​​​ക​​​​​ളും വ്യാ​​​​​ജ ശ​​​​​ബ്‌​​​ദ​​​രേ​​​​​ഖ​​​​​ക​​​​​ളും തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​ൻ ജാ​​​​​ഗ്ര​​​​​ത പു​​​​​ല​​​​​ർ​​​​​ത്തു​​​​​ക.
  • ഡാ​​​​​റ്റാ സാ​​​​​ക്ഷ​​​​​ര​​​​​ത കൈ​​​​​മു​​​​​ത​​​​​ലാ​​​​​ക്കു​​​​​ക: വ​​​​​ർ​​​ണാ​​​​​ഭ​​​​​മാ​​​​​യ ഗ്രാ​​​​​ഫു​​​​​ക​​​​​ളും ശ​​​​​ത​​​​​മാ​​​​​ന​​​​​ക്ക​​​​​ണ​​​​​ക്കു​​​​​ക​​​​​ളും ക​​​​​ണ്ട് അ​​​​​ന്ധാ​​​​​ളി​​​​​ക്ക​​​​​രു​​​​​ത്.
  • നി​​​​​ങ്ങ​​​​​ൾ വി​​​​​ൽ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന ‘ഉ​​​​​ത്പ​​​​​ന്നം’ ആ​​​​​ക​​​​​രു​​​​​ത്: നി​​​​​ങ്ങ​​​​​ളു​​​​​ടെ രാ​​​ഷ്‌​​​ട്രീ​​​​​യ ചാ​​​​​യ്‌​​​വു​​​​​ക​​​​​ളും ഇ​​​​​ഷ്ട​​​​​ങ്ങ​​​​​ളും വ​​​​​ൻ​​​​​കി​​​​​ട ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്ക് ക​​​​​ച്ച​​​​​വ​​​​​ടം ചെ​​​​​യ്യാ​​​​​നു​​​​​ള്ള ഡാ​​​​​റ്റ​​​​​യാ​​​​​ണെ​​​​​ന്ന് ഓ​​​​​ർ​​​​​ക്കു​​​​​ക. സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ അ​​​​​ൽ​​​​​ഗോ​​​​​രി​​​​​ത​​​​​ങ്ങ​​​​​ൾ നി​​​​​ങ്ങ​​​​​ളെ നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​രു​​​​​ത്.
  • സൈ​​​​​ബ​​​​​ർ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളെ ബ​​​​​ഹു​​​​​മാ​​​​​നി​​​​​ക്കു​​​​​ക: അ​​​​​പ​​​​​കീ​​​​​ർ​​​​​ത്തി​​​​​ പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ങ്ങ​​​​​ളും വി​​​​​ദ്വേ​​​​​ഷപ്ര​​​​​സം​​​​​ഗ​​​​​ങ്ങ​​​​​ളും നി​​​​​യ​​​​​മ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ ക്ഷ​​​​​ണി​​​​​ച്ചു​​​​​വ​​​​​രു​​​​​ത്തു​​​​​മെ​​​​​ന്ന് ഓ​​​​​ർ​​​​​ക്കു​​​​​ക.

കേ​​​​​ര​​​​​ള​​​​​ത്തി​​​ന്‍റെ രാ​​​​​ഷ്‌ട്രീ​​​​​യ പ്ര​​​​​ബു​​​​​ദ്ധ​​​​​ത ലോ​​​​​ക​​​​​പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​ണ്. ആ ​​​​​പ്ര​​​​​ബു​​​​​ദ്ധ​​​​​ത ന​​​​​മ്മു​​​​​ടെ ഡി​​​​​ജി​​​​​റ്റ​​​​​ൽ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ളി​​​​​ലും പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​ക്ക​​​​​ണം.

(അ​​​വ​​​സാ​​​നി​​​ച്ചു)

Latest News

Corehub Up